മനാമ: സാംസ്കാരിക-വൈജ്ഞാനിക പരിപാടികളോടെ 10 ാമത് റോയല്‍ പൊലീസ് അക്കാദമി സമ്മര്‍ ക്യാമ്പിന് സമാപനമായി.‘തംകീന്‍’ തൊഴില്‍ ഫണ്ടുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ പരിപാടികള്‍, വൈജ്ഞാനിക സെഷനുകള്‍, മല്‍സരങ്ങള്‍, ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ഇതില്‍ ഒരുക്കിയിരുന്നു. ദേശീയ ബോധം വളര്‍ത്തുന്നതിനും, ബഹ്റൈന് ഇസ്ലാമിക പാരമ്പര്യവും മൂല്യവും കരുപിടിപ്പിക്കുന്നതിനും ക്യാമ്പ് സഹായകമായി. വ്യക്തിത്വ വികാസം,
കഴിവുകള്‍ കണ്ടെത്തല്‍ പ്രോല്‍സാഹിപ്പിക്കല്‍, ബുദ്ധിപരവും ചിന്താപരവുമായ കാര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കല്‍ എന്നിവയും ക്യാമ്പിെൻറ ഉദ്ദേശമായിരുന്നു. ബഹ്റൈന് പുറത്തുനിന്നുള്ള യൂനിവേഴ്സിറ്റികളുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രഭാഷണ പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. പത്താമത് സമ്മര്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കാന്‍ മുന്നോട്ടു വന്ന കമ്യൂണിറ്റി പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് റോയല്‍ പൊലീസ് അക്കാദമി സൂപ്രണ്ട് അബ്ദുല്ല അലി അശൈ്ശഖ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.