കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റ് ഏകദിന സമ്മർ ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്ലാസ്, മെഡിക്കൽ അവയർനെസ്, കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സെലീന ടീച്ചർ, കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾ കൈകാര്യംചെയ്തു. വൈകുന്നേരം സമാപന സമ്മേളനം സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഷാഹിദ് എന്നിവർ ആശംസകളറിയിച്ചു. കൺവീനർ കോയിവിള മുഹമ്മദ് സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ റോജി ജോൺ നന്ദി അറിയിച്ചു.
ചിൽഡ്രൻസ് പാർലമെന്റ് സെക്രട്ടറി അബൂബക്കർ മുഹമ്മദ് യോഗം നിയന്ത്രിച്ചു. കൺവീനർമാരായ ജ്യോതി പ്രമോദ്, റസീല മുഹമ്മദ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. പ്രവാസി ശ്രീ യൂനിറ്റ് ഹെഡ് ഷാമില ഇസ്മായിൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീൻ, വി.എം. പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.