ഒരുമാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ബഹ്റൈനിൽ ജീവനൊടുക്കി

മനാമ: ഒരുമാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി പ്രവാസി ബഹ്റൈനിൽ ജീവനൊടുക്കി. കോട്ടയം കാട്ടാച്ചിറ കളപ്പുര വെച്ചമുകളിൽ സച്ചിൻ മോഹൻ (27) ആണ് മരിച്ചത്. രക്തസമ്മർദത്തിനുള്ള ഗുളികൾ അമിതമായി കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസംമുമ്പാണ് ഇയാളെ കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. മുഹറഖിലുള്ള താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് 20 ഗുളികകൾ കഴിച്ചതായി വ്യക്തമായത്. പിതാവ് നീലകണ്ഠൻ. മാതാവ് ശാന്ത. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു

Tags:    
News Summary - suicide- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.