മനാമ: ബഹ്റൈനിൽ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പട്രോളിങ് ആരംഭിച്ചു.
അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ, ചുവന്ന സിഗ്നൽ മറികടക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ശ്രദ്ധ തെറ്റി വാഹനമോടിക്കൽ എന്നിവ നിരീക്ഷിക്കപ്പെടും.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമുണ്ടാകും. പട്രോളിങ് സദാസമയവും പ്രവർത്തിക്കും. പിഴയെ ഭയന്ന് മാത്രമല്ല, സമൂഹത്തോടുള്ള കരുതലും കണക്കിലെടുത്ത് എല്ലാവരും ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.