മനാമ: എസ്.ടി.സി ബഹ്‌റൈൻ സംഘടിപ്പിച്ച മെഗാ പ്രൊമോഷൻ ക്യാമ്പയിന്റെ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. ഭാഗ്യശാലിയായ അലി അൽ ഹമദിക്ക് 2025 മോഡൽ ബി.എം.ഡ.ബ്ല്യു എക്സ് 1 കാറാണ് സമ്മാനമായി ലഭിച്ചത്. എസ്.ടി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്പനി ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അദ്ദേഹം പുതിയ വാഹനം ഏറ്റുവാങ്ങി.
ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും ആവേശകരമായ അനുഭവങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ഈ പ്രചാരണം സംഘടിപ്പിച്ചത്. പ്രീപെയ്ഡ് പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്കും റീചാർജ് ചെയ്തവർക്കും മൂല്യവർദ്ധിത സേവനങ്ങൾ ഉപയോഗിച്ചവർക്കുമാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
2025 സെപ്റ്റംബർ 22 മുതൽ 2026 ഫെബ്രുവരി 6 വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മെഗാ പ്രൊമോഷന്റെ ഭാഗമായി വാരാന്ത്യങ്ങളിൽ 400 ഡോളർ ക്യാഷ് പ്രൈസും ഐഫോൺ 17 ഉൾപ്പെടെയുള്ള ആകർഷകമായ മറ്റ് സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. നൂതനമായ സേവനങ്ങളിലൂടെയും സമ്മാനപദ്ധതികളിലൂടെയും ഉപഭോക്താക്കളെ ചേർത്തുപിടിക്കുന്നത് തുടരുമെന്ന് എസ്ടിസി ബാഹ്‌റൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.