അസ്രി നിർമ്മിച്ച് നൽകിയ ബങ്കർ വെസലുകൾ വിശിഷ്ടാതിഥികൾ സന്ദർശിക്കുന്നു

ബാപ്കോ റിഫൈനിംഗിനായി രണ്ട് ബങ്കർ വെസലുകൾ കൈമാറി അസ്രി

മനാമ: ബാപ്കോ റിഫൈനിംഗിനായി അറബ് ഷിപ്പ്ബിൽഡിംഗ് ആൻഡ് റിപ്പെയർ യാർഡ് കമ്പനി (അസ്രി) നിർമ്മിച്ച് നൽകിയ രണ്ട് സെൽഫ് പ്രൊപ്പൽഡ് ബങ്കർ വെസലുകൾ കൈമാറി. ബാപ്കോ എനർജീസിന്റെ സബ്സിഡിയറി സ്ഥാപനമായ ബാപ്കോ റിഫൈനിംഗിനാണ് അസ്രി കപ്പലുകൾ ഔദ്യോഗികമായി നിർമ്മിച്ച് നൽകിയത്.

യാർഡിൽ നടന്ന ചടങ്ങിൽ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയ പ്രതിനിധികൾ, ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബാപ്കോ റിഫൈനിംഗ് ഇ.വി.പി ടെക്നിക്കൽ സർവീസസ് ആൻഡ് എൻജിനീയറിങ് സയ്യിദ് മഹ്മൂദ് അൽ മത്തുഖ്, അസ്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് അൽ അബ്രി എന്നിവർ ചേർന്നാണ് ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്.

വിശിഷ്ടാതിഥികൾ കപ്പലുകൾ സന്ദർശിച്ച് പ്രവർത്തന സംവിധാനങ്ങൾ വിലയിരുത്തി. കപ്പൽ നിർമ്മാണ രംഗത്തും അറ്റകുറ്റപ്പണികളിലും ബഹ്റൈന്റെ കടൽ വ്യവസായ രംഗത്തും അസ്രിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് അസ്രി സി.ഇ.ഒ ഡോ. അഹമ്മദ് അൽ അബ്രി പറഞ്ഞു.

Tags:    
News Summary - ASRI Expands Maritime Portfolio with Bapco Refining Vessel Delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.