ബഹ്‌റൈൻ ദേശീയ വൃക്ഷവാര ആഘോഷം

മനാമ: ബഹ്‌റൈന്റെ ദേശീയ വൃക്ഷവാര ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം മരങ്ങൾ നടുന്നതിനുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകാൻ അവസരമൊരുക്കി പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്ടിസി ബഹ്‌റൈൻ. കമ്പനിയുടെ 'ട്രീസ് ഫോർ ലൈഫ്' പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി 'മൈ എസ്ടിസി' മൊബൈൽ ആപ്പിൽ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു.

ആപ്പിലൂടെ പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും രാജ്യത്തെ പൊതു-സ്വകാര്യ ഇടങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനായി തുക സംഭാവന ചെയ്യാം. പങ്കാളികളാകുന്നവർക്ക് അവരുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റും ആപ്പ് വഴി ലഭിക്കും. രാജ്യത്ത് പച്ചപ്പ് വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള ദേശീയ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കമ്പനി ഈ പുതിയ സംവിധാനം കൊണ്ടുവന്നത്.

Tags:    
News Summary - Bahrain National Arbor Week Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.