മാനസിക സമ്മർദങ്ങളോട് വിടപറയാം; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സന്ധ്യക്ക്ഇനി പത്ത് ദിവസം മാത്രം

മനാമ: വർധിച്ചുവരുന്ന ജോലിത്തിരക്കുകൾക്കും മാനസികസമ്മർദ്ദങ്ങൾക്കിടയിൽ മനസ്സിന് ആശ്വാസവും പുതിയ ഊർജവും പകരാൻ ‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സ്പെഷ്യൻ ഈവനിങ്ങിന് ഇനി പത്ത് ദിവസം മാത്രം. നവംബർ ആറ് വൈകീട്ട് 5.30 മുതൽ ഡിന്നറോട് കൂടിയ മോട്ടിവേഷനൽ ആൻഡ് എന്‍റർടൈമെന്‍റ് പരിപാടി അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടക്കും.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരും, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോർജിനുമൊപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും സിനി ആർട്ടിസ്റ്റും എഴുത്തുകാരിയമായ അശ്വതി ശ്രീകാന്തും പരിപാടിയെ ധന്യമാക്കാനെത്തും. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ജോലിസ്ഥലത്തെയും കുടുംബ അന്തരീക്ഷത്തിലെയും സംഘർഷങ്ങളും സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങൾ കുറയ്ക്കാനും, ബിസിനസ് മേഖലയിലെയുള്ളവരെയും, കുടുംബങ്ങളെയും, വ്യക്തിപരവുമായി പ്രവാസി മലയാളികൾക്ക് ഒത്തുകൂടി മനസ്സ് തുറക്കാനുമുള്ള വേദിയൊരുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ജീവിതലക്ഷ്യങ്ങൾ പ്രതിസന്ധികളിൽ തട്ടി ഉപേക്ഷിക്കാനുള്ളതല്ലെന്നും, സാഹചര്യങ്ങളെ പടിപടിയായി തരണം ചെയ്ത് മുന്നേറാനുള്ള മനക്കരുത്ത് കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ഓർമപ്പെടുത്തുന്നതാണ് ഈ സെഷൻ. ചേർത്തുവെപ്പുകളും പോസിറ്റീവായ വാക്കുകളും നാളത്തെ ജീവിതത്തിന് എത്രത്തോളം കരുത്തുപകരുമെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താൻ പ്രോഗ്രാമിന് സാധിക്കും.

പരിപാടിയിൽ പങ്കാളികളാകാനും ടേബിളുകൾ ബുക്ക് ചെയ്യാനും താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാം. ഓൺലൈൻ രജിസ്ട്രേഷന്: www.madhyamam.com/life-is-beautiful ഫോൺ നമ്പർ: +973 3331 4378 | +973 3919 6661

Tags:    
News Summary - Say goodbye to mental stress; 'Life is Beautiful' is only ten days away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.