എ.ഐ അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിംഗ് സാങ്കേതികവിദ്യ ഉദ്ഘാടന ചടങ്ങിൽനിന്ന്
ആദ്യ എ.ഐ അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിങ് സംവിധാനം അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ
മനാമ: ബഹ്റൈനിലെ റേഡിയോളജി, രോഗനിർണ്ണയ മേഖലയിൽ നിർണായക ചുവടുവെപ്പുമായി അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്. ഫുജിഫിലിം മിഡിൽ ഈസ്റ്റുമായി സഹകരിച്ച് അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിംഗ് സാങ്കേതികവിദ്യ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിൽ ഇതാദ്യമായാണ് ഇത്തരമൊരു അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ സന്ദർശിച്ച് പുതിയ സംവിധാനങ്ങൾ വിലയിരുത്തി.
ഉദ്ഘാടന ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫുജിഫിലിം മിഡിൽ ഈസ്റ്റ് റീജ്യനൽ മാനേജർ റ്യോസുകെ നകാഗാവ, ബഹ്റൈൻ ഫാർമസി എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അബ്ദുൽറഹ്മാൻ അൽ അവാധി, അൽ ഹിലാൽ ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് ഹെഡ് സി.എ സഹൽ ജമാലുദ്ധീൻ, മെഡിക്കൽ സർവീസസ് ഗ്രൂപ് ഹെഡ് ഡോ. ആമർ അൽ ദെറാസി, ബ്രാഞ്ച് ഹെഡ് ജിതിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
കൃത്യമായ രോഗനിർണയവും വേഗത്തിലുള്ള സ്കാനിംഗും സാധ്യമാക്കുന്നതാണ് എ.ഐ അധിഷ്ഠിതമായ പുതിയ ഫുജിഫിലിം സിസ്റ്റം. സാങ്കേതികവിദ്യ എത്രത്തോളം ഉയർന്നു എന്നുപറഞ്ഞാലും രോഗികളിൽ നിന്ന് അധിക തുക ഈടാക്കില്ലെന്ന് അൽ ഹിലാൽ ഗ്രൂപ്പ് വ്യക്തമാക്കി. മിതമായ നിരക്കിൽ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് അൽ ഹിലാലിന്റെ നയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.