ബഹ്റൈൻ-മദീന സർവീസ് പുനരാരംഭിച്ച് സൗദിയ എയർലൈൻസ്

മനാമ: ഉംറക്കായി പോകുന്ന വിശ്വാസികളുടേയടക്കം സുഗമമായ യാത്രക്കായി മദീനയിലേക്ക് സർവീസ് പുനരാരംഭിച്ച് സൗദിയ എയർലൈൻസ്. കുറഞ്ഞ നിരക്കിൽ സാധ്യമാക്കുന്ന ഈ സർവീസുകൾ ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ സൗകര്യമാകും.

നവംബർ മാസത്തിലെ പുതിയ ഫ്ലൈറ്റ് ഷെഡ്യൂൾ പ്രകാരം വ്യാഴാഴ്ചകളിൽ വിമാനം വൈകീട്ട് 05.50-ന് പുറപ്പെട്ട് 07.05-ന് മദീനയിൽ എത്തിച്ചേരും. തിങ്കളാഴ്ചകളിലെ സർവീസ് വൈകീട്ട് 05.30ന് പുറപ്പെട്ട് 07.45ന് മദീനയിലെത്തും. മദീനയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള മടക്ക സർവീസ് വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01.45ന് പുറപ്പെട്ട് 04.55ന് ബഹ്‌റൈനിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ചകളിൽ മദീനയിൽ നിന്ന് ഉച്ചയ്ക്ക് 01.25ന് പുറപ്പെടുന്ന വിമാനം 04.35ന് ബഹ്‌റൈനിൽ എത്തും. ഉംറ യാത്രികർക്ക് അനുയോജ്യമായ രീതിയിലുള്ള സൗകര്യങ്ങളും മികച്ച ലഗേജ് അലവൻസും സൗദിയ ഉറപ്പുനൽകുന്നുണ്ട്.

Tags:    
News Summary - Saudia Airlines Restores Direct Connections Between Bahrain and Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.