ആഗോള സാമൂഹിക പുരോഗതി സൂചിക 2026; ബഹ്റൈൻ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്ത്

മനാമ: ‘സോഷ്യൽ പ്രോഗ്രസ് ഇംപെറേറ്റീവ്’ സംഘടന ’അൽടി ഗ്ലോബലുമായി’ സഹകരിച്ച് പുറത്തുവിട്ട 2026-ലെ ആഗോള സാമൂഹിക പുരോഗതി സൂചികയിൽ ബഹ്റൈൻ അറബ് ലോകത്ത് അഞ്ചാം സ്ഥാനം നേടി. 100-ൽ 69.94 പോയിന്റ് നേടിയാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചത്. വ്യക്തികളുടെ അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ, ക്ഷേമം, ലഭ്യമാകുന്ന അവസരങ്ങൾ, ജീവിത നിലവാരം എന്നിവ മുൻനിർത്തിയാണ് രാജ്യങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത്. സാമ്പത്തിക മാനദണ്ഡങ്ങൾക്കപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതനിലവാരത്തിനും ക്ഷേമത്തിനും ഈ സൂചിക വലിയ പ്രാധാന്യം നൽകുന്നു.

റാങ്കിംഗിൽ 74.68 പോയിന്റോടെ യു.എ.ഇ ഒന്നാം സ്ഥാനം നേടിയപ്പോൾ, ഖത്തർ (74.12) രണ്ടാം സ്ഥാനത്തും, കുവൈത്ത് (74.06) മൂന്നാം സ്ഥാനത്തും, ഒമാൻ (72.72) നാലാം സ്ഥാനത്തുമെത്തി. 69.80 പോയിന്റോടെ സൗദി അറേബ്യ ആറാം സ്ഥാനം നേടി. ജോർദാൻ (68.75), അൾജീരിയ (67.62), ടുണീഷ്യ (66.53), ലെബനൻ (65.22) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമം, അവസരങ്ങൾ എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.

Tags:    
News Summary - Global Social Progress Index 2026; Bahrain ranks fifth in the Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.