Posted On
date_range Updated On
date_range സെന്റ് തോമസ് ദിന ആഘോഷവും എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണവും
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു. ബഹ്റൈൻ തിരുഹൃദയ ദേവാലയ റെക്ടറും, വികാരിയുമായ റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ മുഖ്യാതിഥിയായിരുന്നു. ബോണി ജോസഫ് ഉന്നത വിജയികൾക്കുള്ള സിംസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി.
40 വർഷത്തെ ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിംസ് മുൻ ബോർഡ് അംഗം ജയിംസ് ജോസഫിനും കുടുംബത്തിനും യാഗത്തിൽ യാത്രയയപ്പ് നൽകി. റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ജയിംസ് ജോസഫിന് മൊമെന്‍റോ നൽകി ആദരിച്ചു.
ബീനാമോൾ ജെയിംസിനെ ജിൻസി ലിയോൺസ് പൊന്നാടയണിയിച്ചു. ജെയിംസ് ജോസഫ് സിംസിന് നൽകിയ സേവനങ്ങളെ ചെയർമാൻ ബെന്നി വർഗീസ് അനുസ്മരിച്ചു. സിംസ് പ്രസിഡന്‍റ് പി.ടി .ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ജോയിൻ സെക്രട്ടറി ജോബി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.