സെന്റ് പോൾസ് മാർത്തോമ ഇടവക ദിനാഘോഷം
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക പതിനെട്ടാമത് ഇടവക ദിനം ആഘോഷിച്ചു. സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യവും പതിനെട്ടാമത് വർഷത്തിലേക്കു കടന്നു.
വാർഷികാചരണ ഭാഗമായി ടോക്ക് വിത്ത് തിരുമേനി എന്ന യൂത്ത് മീറ്റ് നടന്നു. കോട്ടയം കൊച്ചി ഭദ്രാസനാധ്യക്ഷനും കോട്ടയം കൊച്ചി യുവജനസഖ്യം പ്രസിഡന്റുമായ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യാതിഥിയായിരുന്നു.
യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ. ഫിലിപ് സ്വാഗതം പറഞ്ഞു. ട്രഷറർ ഷിനോജ് ജോൺ തോമസ്, ജോയന്റ് സെക്രട്ടറി മെറീന തോമസ് എന്നിവർ സംബന്ധിച്ചു. യുവജനസഖ്യം അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ലളിതവും സൗമ്യവുമായി ഉത്തരം നൽകി ബിഷപ്പ് ദീർഘസമയം ചിലവഴിച്ചു. സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.