മനാമ: സ്പുട്നിക് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസിെൻറ ഫലപ്രാപ്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് പഠനം നടത്തുന്നു.
ആറുമാസം മുമ്പ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് പരീക്ഷണത്തിൽ പെങ്കടുക്കാം. ഫൈസർ-ബയോൻടെക് അല്ലെങ്കിൽ സ്പുട്നിക് വി ബൂസ്റ്റർ ഡോസാണ് പഠനത്തിന് ഉപയോഗിക്കുന്നത്. പഠനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ വ്യക്തികൾക്ക് healthalert.gov.bh അല്ലെങ്കിൽ ബി അവെയർ ബഹ്റൈൻ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം.
ഫൈസർ, ആസ്ട്രസെനക എന്നീ വാക്സിനുകൾ സ്വീകരിച്ച 60 കഴിഞ്ഞവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.
ഇൗ വാക്സിനുകൾ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഒക്ടോബർ ഒന്നുമുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിൽ ഗ്രീൻ ഷീൽഡിന് പകരം യെല്ലോ ഷീൽഡാണുണ്ടാവുക. ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ പച്ചയായി മാറുകയും ചെയ്യും. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് നേരത്തേതന്നെ ആരംഭിച്ചിരുന്നു.
മറ്റു രോഗങ്ങളുള്ളവരും (ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, അർബുദം, ഡൗൺ സിൻഡ്രോം, ജന്മനാ ഉള്ള വൈകല്യങ്ങൾ, അമിത വണ്ണം) പ്രതിരോധശേഷി കുറഞ്ഞവരുമായ മൂന്നുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാനും കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും ബി അവെയർ ആപ് വഴിയും കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് രക്ഷിതാവിെൻറ സമ്മതം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.