സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം വൈ​കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ശ​മ്പ​ളം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ലേ​ബ​ർ ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത് 2300ല​ധി​കം പ​രാ​തി​ക​ൾ. 'വേ​ജ് പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റം' വ​ഴി ഭൂ​രി​ഭാ​ഗം ക​മ്പ​നി​ക​ളും ശ​മ്പ​ളം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും,

ചി​ല​യി​ട​ങ്ങ​ളി​ൽ ശ​മ്പ​ളം വൈ​കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന പ​രാ​തി​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഓ​രോ വ​ർ​ഷ​വും ശ​മ്പ​ളം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്റ് അം​ഗം ഹി​ശാം അ​ൽ അ​വാ​ദി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ലേ​ബ​ർ ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രി യൂ​സു​ഫ് ഖ​ല​ഫ് ആ​ണ് ഈ ​വി​വ​ര​ങ്ങ​ൾ സ​ഭ​യെ അ​റി​യി​ച്ച​ത്. ശ​മ്പ​ളം കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കേ​ണ്ട​ത് തൊ​ഴി​ലു​ട​മ​യു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2012ലെ ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ നി​യ​മം (ആ​ർ​ട്ടി​ക്ൾ 40) പ്ര​കാ​രം, ശ​മ്പ​ളം വൈ​കി​യാ​ൽ ആ​ദ്യ ആ​റ് മാ​സം വ​രെ വൈ​കി​യ തു​ക​യു​ടെ ആ​റ് ശ​ത​മാ​നം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​തി​നു​ശേ​ഷ​മു​ള്ള ഓ​രോ മാ​സ​ത്തി​നും ഒ​രു ശ​ത​മാ​നം വീ​തം (പ​ര​മാ​വ​ധി വ​ർ​ഷം 12 ശ​ത​മാ​നം) അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി​വ​രും.

ശ​രി​യാ​യ കാ​ര​ണ​മി​ല്ലാ​തെ ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ ഓ​രോ തൊ​ഴി​ലാ​ളി​ക്കും 200 മു​ത​ൽ 500 വ​രെ ദീ​നാ​ർ പി​ഴ ന​ൽ​ക​ണം. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും. ബാ​ങ്കു​ക​ൾ വ​ഴി​യും അം​ഗീ​കൃ​ത പേ​മെ​ന്റ് സേ​വ​ന​ങ്ങ​ൾ വ​ഴി​യും ശ​മ്പ​ളം ന​ൽ​കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 99.3 ശ​ത​മാ​ന​വും ഡ​ബ്ല്യു.​പി.​എ​സ് സം​വി​ധാ​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശ​മ്പ​ളം തൊ​ഴി​ലാ​ളി​യു​ടെ ജീ​വി​തോ​പാ​ധി​യാ​ണ്. അ​ത് വൈ​കു​ന്ന​ത് കു​ടും​ബ​ങ്ങ​ളെ​യും സാ​മ്പ​ത്തി​ക സ്ഥി​തി​യെ​യും നേ​രി​ട്ട് ബാ​ധി​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തൊ​ഴി​ലു​ട​മ​യെ​യും തൊ​ഴി​ലാ​ളി​യെ​യും വി​ളി​ച്ച് പേ​മെ​ന്റ് ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കു​ക​യും ചെ​യ്യും. ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ കേ​സു​ക​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കും.

Tags:    
News Summary - Salaries are lagging in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.