ഇന്ത്യൻ എംബസിയിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ടൂറിസം, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് (ഒ.ഡി.ഒ.പി ) എന്നിവയെക്കുറിച്ചുള്ള പ്രത്യേക പ്രദർശനത്തിൽ നിന്ന്

ഇന്ത്യൻ എംബസിയിൽ ആന്ധ്രാപ്രദേശ്, തെലങ്കാന പ്രത്യേക പ്രദർശന ഹാൾ

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ടൂറിസം, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് (ഒ.ഡി.ഒ.പി ) എന്നിവയെക്കുറിച്ചുള്ള പ്രത്യേക പ്രദർശന ഹാൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ തെലുങ്ക് സംസാരിക്കുന്നവരുടെ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും അവിടുത്തെ തനത് ഉൽപന്നങ്ങളെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ പാർലമെന്റ് അംഗം ഡോ. ഭീം സിങ്ങും ചടങ്ങിൽ പങ്കെടുത്തു.

‘ഫോക്കസ് സ്റ്റേറ്റ്/യൂനിയൻ ടെറിട്ടറി’ എന്ന ഇന്ത്യൻ എംബസിയുടെ സംരംഭത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓരോ രണ്ട് മാസത്തിലും ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടൂറിസം, ഒ.ഡി.ഒ.പി ഉൽപന്നങ്ങൾ ബഹ്‌റൈനിൽ പ്രദർശിപ്പിക്കാറുണ്ട്. ഇതുവരെ രാജസ്ഥാൻ, കശ്മീർ, ഉത്തർപ്രദേശ്, കർണാടക, ഒഡിഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

സാംസ്കാരിക പൈതൃകത്തിൽ സമാനതകൾ പങ്കിടുന്ന രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശും തെലങ്കാനയും. വിശാഖപട്ടണത്തെ വളരുന്ന ഐ.ടി, വ്യാവസായിക മേഖലകൾക്ക് പുറമെ, കാർഷിക ഉൽപാദനത്തിലും ആന്ധ്രാപ്രദേശ് മുൻപന്തിയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതിയും ആന്ധ്രാപ്രദേശിലാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഐ.ടി, ബിസിനസ് ഹബ്ബാണ് തെലങ്കാന. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ സാന്നിധ്യമുള്ള ഹൈദരാബാദ് ഒരു ആഗോള ഐ.ടി ഡെസ്റ്റിനേഷൻ കൂടിയാണ്.

ഇന്ത്യയുടെ വൈവിധ്യവും ചലനാത്മകതയും ഈ സംരംഭം കാണിക്കുന്നുവെന്ന് ഡോ. ഭീം സിങ് പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറിയെന്നും, ആന്ധ്രാപ്രദേശും തെലങ്കാനയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

embassy ഇന്ത്യൻ എംബസിയിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ടൂറിസം, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്ട് (ഒ.ഡി.ഒ.പി ) എന്നിവയെക്കുറിച്ചുള്ള പ്രത്യേക പ്രദർശനത്തിൽനിന്ന്

Tags:    
News Summary - Special exhibition hall for Andhra Pradesh and Telangana at Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.