?????? ????????? ??????? ??????????????????????????

സോപാനം വാദ്യകലാസംഘം 10ാം വാർഷികവും വാദ്യസംഗമവും നവംബർ എട്ട്​ മുതൽ

മനാമ: സോപാനം വാദ്യകലാസംഘത്തി​​െൻറ നേതൃത്വത്തിൽ പത്താം വാർഷികം, വാദ്യസംഗമം 2019 എന്നിവ നവംബർ എട്ട്​, ഒമ്പത്​ തി യ്യതികളിൽ നടത്തുമെന്ന് സോപാനം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ നടക് കുന്ന പരിപാടിയിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം എന്നിവർ മുഖ്യാതിഥികളായിരിക്കും. രണ്ടുദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, കേളി, സോപാനസംഗീതം എന്നീ പരിപാടികൾ നടത്തും.

അപൂർവ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്ന ഇരട്ടപ്പന്തി പഞ്ചാരി മേളത്തിൽ സോപാനത്തിൽ മേളം അഭ്യസിച്ച നാല്പതു വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. കൂടാതെ പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന സംഗീത സമന്വയവും, 100 സംഗീത വിദ്യാർഥികളും 100 നൃത്ത വിദ്യാർഥികളും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത-നൃത്ത ശില്പവും ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും. ആഘോഷ പരിപാടികളിൽ കേരളത്തിൽ നിന്നെത്തുന്ന 30 ൽ പരം കലാകാരന്മാരും ബഹ്​​ൈറൻ പ്രവാസികളായ മുന്നൂറിൽ പരം മേളകലാകാരന്മാരും അരങ്ങിലെത്തും. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വാർത്താ സമ്മേളനത്തിൽ സോപാനം ഗുരു സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ,സഹരക്ഷാധികാരി ബാലഗോപാൽ , ഷൈൻ രാജ്‌, മനു മോഹനൻ, ജോഷി ഗുരുവായൂർ വിനീഷ്‌ സോപാനം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - sopanam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.