മനാമ: മാസ്മരിക സംഗീതാലാപനവുമായി വനിതാദിനത്തിൽ ബ്രിട്ടീഷ് ഗായിക റിറ്റ ഒറ ബഹ്റൈനിലെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. ബഹ്റൈൻ ബേയിൽ കഴിഞ്ഞ ദിവസം സാംസ്ക്കാരിക, വസന്തോത്സവത്തിെൻറ ഭാഗമായായിരുന്നു റിറ്റയുടെ പാട്ട്. ഒാരോ ഗാനത്തിനും സദസിെൻറ ആവേശം കലർന്ന പ്രതികരണമുണ്ടായി. ആദ്യമായാണ് ഇൗ വിഖ്യാത ഗായിക ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ പരിപാടിയുടെ ചിത്രങ്ങളും കുറിപ്പുകളും റിറ്റ വനിതാദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 2012 ൽ ഡി.ജെ ഫ്രെഷ് സിംഗിൾ ഹോട്ട് റൈറ്റ് എന്ന ആൽബത്തിൽ പാടിയതോടുകൂടിയാണ് റിറ്റ പ്രശസ്തിയിലേക്ക് കുതിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.