മനാമ: സെഹ്ലയിലെ പള്ളിയിൽ ഏർപ്പെടുത്തിയ സൗരോർജ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി^ജല മന്ത്രി ഡോ.അബ്ദുൽ ഹുസൈൻ മിർസ പെങ്കടുത്തു. നോർതേൺ ഗവർണർ അലി അബ്ദുല്ല അൽ അസ്ഫൂർ, പാർലമെൻറ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അലി അബ്ദുല്ല അൽ അറാദി, യു.എൻ റെസിഡൻറ് കോ ഒാഡിനേറ്റർ അമീൻ അൽ ഷർഖാവി തുടങ്ങിവർ സംബന്ധിച്ചു. രാജ്യത്ത് സുസ്ഥിര ഉൗർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന ഭരണനേതൃത്വത്തിെൻറ നയങ്ങളെ മന്ത്രി പ്രകീർത്തിച്ചു. സൗരോർജ പദ്ധതി നടപ്പാക്കിയ ജഅ്ഫരിയ വഖഫ് (എൻഡോവ്മെൻറ്സ്) നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉൗർജ മേഖലയിലെ സുസ്ഥിര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ പദ്ധതിക്ക് കരുത്ത് പകരും.
സൗരോർജം വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.ഇതിനിപ്പോൾ പരമ്പരാഗത ഉൗർജ പദ്ധതികളേക്കാൾ ചെലവ് കുറവാണ്. ഇത് വീണ്ടും കുറയുമെന്നാണ് കരുതുന്നത്. ഇതിനായി കൂടുതൽ കാര്യക്ഷമമായ സൗരോർജ യൂനിറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. സൗരോർജ പദ്ധതി വ്യാപിപ്പിച്ചാൽ പ്രകൃതി വാതകം മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാനാകും. ഇത് പരിസ്ഥിതിക്കും ഗുണകരമാകും. പുനരുപയോഗ ഉൗർജം ഒട്ടും മലിനീകരണമുണ്ടാക്കുന്നില്ല എന്നത് വലിയ നേട്ടമാണ്. ഇത് കൂടുതൽ തൊഴിലവസരങ്ങളും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.