മനാമ: കേരളത്തിലേക്ക് സഹായ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് കൂട്ടായി ആലോചിക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ ഇന്നലെ രാത്രി എട്ടിന് ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻററിൽ യോഗം ചേർന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികൾ ഉൾപ്പെടെയുള്ള വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. ഇൗ യോഗത്തിന് അനുബന്ധമായി ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച അടിയന്തിര യോഗം സമാജം ഡയമണ്ട് ജൂബിലീ ഹാളില്‍ നടന്നു.
സമാജം അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കുകയും അവരുടെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇനിയും ഏറെ സഹായം ആവശ്യമുള്ളതിനാല്‍ സഹായം ചെയ്യാന്‍ താത്പര്യമുള്ളവര്‍ സമാജം ഹെൽപ് ഡെസ്കുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടുക. (39440530,39398598,38300213)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.