മനാമ: രാജ്യത്ത് സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ ഗണ്യമായ വർധനയെന്ന് കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ ഏകദേശം 3683 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്തത്.2024ൽ സൈബർ ക്രൈം പ്രോസിക്യൂഷന്റെ കീഴിൽ 1408 കേസുകൾ ഫയൽ ചെയ്തിരുന്നു. 2023നെ (1314 കേസുകൾ) അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വർധനയാണ് ഇത് വ്യക്തമാക്കുന്നത്. 2022ൽ ഇത് 961 കേസുകൾ മാത്രമായിരുന്നു.ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനനുസരിച്ച് പ്രവർത്തിക്കാനും, അന്വേഷണങ്ങൾ വേഗത്തിലാക്കാനും, ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നത് ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് 2022ൽ ഒരു പ്രത്യേക സൈബർ ക്രൈം പ്രോസിക്യൂഷൻ യൂനിറ്റ് സ്ഥാപിച്ചിരുന്നു. അടുത്തിടെ, ഈ യൂനിറ്റ് നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്.
2022 മുതൽ കൈകാര്യം ചെയ്ത സമൂഹ മാധ്യമ ദുരുപയോഗ കേസുകളിൽ പകുതിയിലധികം കേസുകളും വാട്സ്ആപ് വഴിയാണ്. ഈ കാലയളവിൽ സമൂഹ മാധ്യമ ദുരുപയോഗവുമായി ബന്ധപ്പെട്ട് ആകെ 2521 കേസുകളിൽ, 1321 കേസുകളും വാട്സ്ആപ്പുമായി ബന്ധപ്പെട്ടതാണ്. ഇത് മൊത്തം കേസുകളുടെ 52 ശതമാനം വരും. രണ്ടാം സ്ഥാനത്ത് ഇൻസ്റ്റഗ്രാമാണ്, 605 കേസുകൾ (24 ശതമാനം). ടിക് ടോക്ക് 181 കേസുകളുമായി മൂന്നാം സ്ഥാനത്തും, ഫേസ്ബുക്ക് (163 കേസുകൾ), എക്സ് (മുമ്പ് ട്വിറ്റർ) 65 കേസുകളുമായി പിന്നിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.