തൊഴിലാളികൾക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നു
മനാമ: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ലേബർ ക്യാമ്പിൽ കഴിയുന്ന 42ഓളം വരുന്ന തൊഴിലാളികൾക്ക് സ്നേഹസ്പർശവുമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ.
വിഖായ അംഗങ്ങളുടെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ ക്യാമ്പിൽ എത്തിച്ചു നൽകി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, വിഖായ അംഗങ്ങളായ അബ്ദുൽ റഊഫ്, ഫിർദൗസ്, മുഹമ്മദ് ജസീർ വാരം, സ്വാലിഹ് കുറ്റ്യാടി എന്നിവർ വിതരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.