മനാമ: ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ഘടകം സംഘടനയുടെ സ്ഥാപക ദിനാഘോഷം ബഹ്റൈനില്‍ ആഘോഷിച്ചു. മനാമ ഗോൾഡ്സിറ്റിയിലെ സമസ ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തിയതോടെയാണ് സ്ഥാപകദിനാഘോഷചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന സംഗമത്തിൽ റബീഅ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി , റെയ്‌ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മൻസൂർ ബാഖവി കരുളായി സംസാരിച്ചു.
സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ നേതാക്കൾ, ബഹ്റൈനിലെ എസ് കെ എസ് എസ് എഫ് -വിഖായ പ്രവർത്തകർ, ഏരിയാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.