എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച ആദർശ സംഗമത്തിൽനിന്ന്
മനാമ: സമസ്ത ആദർശ സംഗമം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ. പ്രതിമാസ തൻബീഹ് പഠന വേദിയിലാണ് ആദർശ സംഗമം സംഘടിപ്പിച്ചത്.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ വിഷയാവതരണം നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, സമസ്ത ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് മുസ്ലിയാർ ഇടവണ്ണപ്പാറ, ഹാഫിള് ഷറഫുദ്ദീൻ, കെ.എം.എസ് മൗലവി, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമിന്റെ സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അഷറഫ് അൻവരി, ഇസ്മയിൽ ഉമ്മുൽ ഹസ്സം, മറ്റു ഉസ്താദുമാർ, സമസ്ത ഏരിയ നേതാക്കൾ, പ്രവർത്തകർ, വിഖായ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 14ാമത് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ജനുവരി 31ന് വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്നും സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.