പാട്ടിെന്‍റ തേൻമഴയുമായി സിതാര

മനാമ: ജനപ്രിയ പാട്ടുകളുടെ വശ്യതയിലുടെ മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. മിനി സ്ക്രീനിലെ റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കുയർന്ന സിതാര ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചെടുത്ത ആരാധക വൃന്ദം അലകടൽപോലെ പരന്നുകിടക്കുന്നതാണ്.

ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി സ്റ്റേജുകളിൽ ഹിന്ദുസ്ഥാനി, കർണാട്ടിക്, ഗസൽ വിരുന്നുകളൊരുക്കിയ സിതാര ബഹ്റൈനിലെ ആരാകർക്ക് മുന്നിലേക്കും എത്തുകയാണ്. മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന 'റെയ്നി നൈറ്റ്' സംഗീത നിശയിൽ ഒരുപിടി ജനപ്രിയ ഗാനങ്ങളുമായി സിതാര ആരാധക ഹൃദയങ്ങളിലേക്ക് നടന്നുകയറും.

സദസ്സിനെ ആവേശത്തിെന്‍റ കൊടുമുടിയിൽ എത്തിക്കുകയും സംഗീതത്തിെന്‍റ വിസ്മയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന സിതാര സ്റ്റേജ് ഷോകളിലൂടെ സൃഷ്ടിച്ചെടുത്ത മാസ്മരിക ലോകം അമ്പരിപ്പിക്കുന്നതാണ്. എല്ലാം മറന്ന് സംഗീതത്തിൽ വിലയം പ്രാപിച്ച് അതീന്ദ്രിയമായ തലത്തിലേക്ക് മനസ്സുകളെ നയിക്കുന്ന ഗാനങ്ങളാണ് സിത്താരയുടെ പ്രത്യേകത.

നാടൻപാട്ടിെന്‍റ വശ്യതയും മനോഹാരിതയും സന്നിവേശിപ്പിച്ചൊരുക്കുന്ന ഗാനങ്ങൾ കേൾവിക്കാരുടെ ഹൃദയങ്ങളിലേക്കാണ് പെയ്തിറങ്ങുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പാട്ടുകൾക്കൊപ്പം ഗസലിെന്‍റ തേൻമഴയും പെയ്യിക്കുന്ന സിതാരയുടെ ഗാനങ്ങളെ ഹൃദയത്തിലേറ്റുകയാണ് ഇന്ന് ലോകം.

മലയാളം, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി ഇതിനകം 300ലേറെ ഗാനങ്ങൾക്ക് ശബ്ദം നൽകിയ സിതാര വിനയൻ സംവിധാനം ചെയ്ത അതിശയനിൽ അൽഫോൺസ് ജോസഫിെന്‍റ സംഗീതത്തിൽ 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ടാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവട് വെച്ചത്. വി.കെ പ്രകാശിെന്‍റ 'ഐന്ത് ഒന്ത്ലാ ഐന്ത്' എന്ന സിനിമയിലൂടെ കന്നടയിലും, 'കാതൽ മൗന മൊഴി' എന്ന സിനിമയിലൂടെ തമിഴിലും തുടക്കം കുറിച്ചു.

മനസ്സിൽ പുതിയൊരു ഊർജ്ജവും ഉണർവും നിറക്കാൻ സിതാരയുടെ ഗാനവിസ്മയങ്ങളിലേക്ക് കാതോർത്തിരിക്കാം. തിമിർത്ത് പെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന ഗാനങ്ങൾ ബഹ്റൈനിൽ നവ്യാനുഭവമൊരുക്കും. 

Tags:    
News Summary - Sithara with the honey rain of the song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.