മനാമ: സിംഗപ്പൂരുമായി സഹകരണം വ്യാപിപ്പിക്കാനും ബന്ധം ശക്തമാക്കാനും ബഹ്റൈന് താല്‍പര്യമുള്ളതായി വിദേശകാര്യ മ ന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം അവിടുത്തെ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് അല്‍ മാലികിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു. സിംഗപ്പൂരിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്ത മന്ത്രി ഇതു പോലുള്ള സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ശക്തമാക്കാനിടയാക്കുമെന്ന് വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങള്‍ ഇരുപേരും ചര്‍ച്ചക്കെടുക്കുകയും അവയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകള്‍ അവലോകനം നടത്തുകയും ചെയ്തു. വിവിധ മേഖലകളില്‍ സിംഗപ്പൂരുമായി സഹകരണം ശക്തിപ്പെടുത്തുന്നത് ബഹ്റൈന് ഗുണകരമായിരിക്കുമെന്നും ഡോ. അബ്ദുല്ല വ്യക്തമാക്കി. ജി.സി.സി, അറബ് രാജ്യങ്ങളുമായി സിംഗപ്പൂരിന് ശക്തമായ ബന്ധമാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ശ്രമങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. പുനരുപയോഗ ഊര്‍ജ്ജം, ബാങ്കിങ്, ടൂറിസം, എക്സിബിഷന്‍, യൂവജനം, കായികം, വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളില്‍ സിംഗപ്പൂരുമായി സഹകരണം ശകതിപ്പെടുത്തുന്നതിന് ബഹ്റൈന്‍ ഉദ്ദേശിക്കുന്നതായി ശൈഖ് അബ്ദുല്ല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാറുകൾ രൂപപ്പെടുത്തുന്നതിനും ഒപ്പുവെക്കുന്നതിനുമുള്ള തുടർ നടപടികളെക്കുറിച്ചും ആരാഞ്ഞു. ഹമദ് രാജാവിെൻറ പരിഷ്കരണ പദ്ധതി രാജ്യത്തുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എല്ലാ തരം തീവ്രവാദങ്ങളെയും നിരാകരിക്കുകയും സമാധാനവും സ്വസ്ഥതയും സമൂഹത്തിെൻറ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് ബഹ്റൈന്‍ വിശ്വാസിക്കുകയും ചെയ്യുന്നു. അയല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കാനും സംഘര്‍ഷവും യുദ്ധങ്ങളും ഒഴിവാക്കാനുള്ള വഴികളുമാണ് രാജ്യം മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.