സിദ്ദീഖ് വെട്ടിച്ചിറക്ക് നൽകിയ യാത്രയയപ്പ്
മനാമ: മൂന്നു പതിറ്റാണ്ടുനീണ്ട പ്രവാസം അവസാനിപ്പിച്ച് സിദ്ദീഖ് വെട്ടിച്ചിറ ജന്മനാട്ടിലേക്ക് മടങ്ങുന്നു. 1993ൽ ബഹ്റൈനിൽ പ്രവാസ ജീവിതം തുടങ്ങിയ ഇദ്ദേഹം 25 വർഷം ബഹ്റൈനിലെ പ്രമുഖ കമ്പനിയായ ട്രാഫ്കോയുടെ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ സെക്ഷനിലാണ് ജോലിചെയ്തത്.
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ സ്വദേശിയായ ഇദ്ദേഹത്തെ സ്നേഹത്തോടെ സിദ്ദിയാക്ക എന്നും സിദ്ദീഖ് ട്രാഫ്കോ എന്നും കൂട്ടുകാർ വിളിക്കാറുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള സിദ്ദീഖ് ഐ.സി.എഫ് മനാമ സെൻട്രൽ സീനിയർ മെംബറും സെൻട്രൽ മാർക്കറ്റ് യൂനിറ്റ് പബ്ലിക്കേഷൻ പ്രസിഡൻറുമാണ്. കേരളത്തിലെ പ്രമുഖ മതസാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനമായ മർകസിെൻറയും മറ്റു പല സ്ഥാപനങ്ങളുടെയും സഹകാരിയുമാണ്.
സെൻട്രൽ മാർക്കറ്റ് പരിസരങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സുകൃതങ്ങളുടെ ആത്മ നിർവൃതിയോടെയാണ് ഇദ്ദേഹം ബഹ്റൈനോട് വിടവാങ്ങുന്നത്. നിസ്വാർഥ സേവനങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ഉണ്ടാക്കിയെടുത്ത ഒരുപറ്റം ആത്മാർഥ സുഹൃത്തുക്കളെയും അന്നം നൽകിയ ബഹ്റൈനെയും വിട്ടാഴിഞ്ഞുപോകുന്നതിലുള്ള ദുഃഖം മനസ്സിലൊതുക്കിയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റിയും സെൻട്രൽ മാർക്കറ്റ് യൂനിറ്റും കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മനാമ സെൻട്രൽ കമ്മിറ്റി നൽകിയ ഷാൾ ഐ.സി.എഫ് നാഷനൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽകരീം അണിയിച്ചു. സെൻട്രൽ മാർക്കറ്റ് ഓഫിസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ സെൻട്രൽ നേതാക്കൾ മെമെേൻറായും യൂനിറ്റ് നേതാക്കൾ ഉപഹാരവും സമ്മാനിച്ചു.
യാത്രയയപ്പ് സംഗമം അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. ഷാനവാസ് മദനി, ഷമീർ പന്നൂർ, ഷംസു പൂക്കയിൽ, ശംസുദ്ദീൻ മാമ്പ, കാസിം വയനാട്, അസീസ് ചെറൂമ്പ, സലാം പെരുവയൽ, അബ്ദുൽസലാം മാളിയേക്കൽ, നസീർ കാട്ടൂർ, മുസ്തഫ, അബ്ദുൽസമദ്, അബ്ദുല്ല, ഫസലുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.