മനാമ: ബഹ്റൈനിൽ ചെമ്മീൻ പിടിത്തത്തിന് ഏർപ്പെടുത്തിയിരുന്ന സീസൺ നിരോധനം ആഗസ്റ്റ് ഒന്നിന് അവസാനിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. പ്രാദേശിക ജലാശയങ്ങളിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ഫെബ്രുവരി ആദ്യം മുതലാണ് നിരോധനം ഏർപ്പെടുത്തിയത്.
സമുദ്രത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് പ്രവർത്തനങ്ങൾ തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി. നിരോധന കാലയളവിൽ നിയമവുമായി സഹകരിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളെ അധികൃതർ അഭിനന്ദിച്ചു. കൂടാതെ, റെഗുലേറ്ററി അധികാരികളുമായി തുടർന്നും സഹകരിക്കാനും അഭ്യർഥിച്ചു. പാരിസ്ഥിതികലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബഹ്റൈനിലെ സമുദ്ര ആവാസവ്യവസ്ഥയുടെ ദീർഘകാല ആരോഗ്യം ഉറപ്പാക്കുന്നതിനും ഈ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.