മനാമ: മനാമയെയും മുഹറഖിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വെയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇരു വശങ്ങളിലുമുള്ള നടപ്പാത താൽക്കാലികമായി അടച്ചിട്ടതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഒരു വർഷം നീളുന്ന അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുക.
സൈക്കിളിൽ പോകുന്നവർ, നടന്നു പോകുന്നവർ തുടങ്ങിയവർക്ക് ഇനി മുതൽ നടപ്പാത വഴി പോകാൻ സാധിക്കുകയില്ലെന്നും അക്കാര്യം പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.