ഇന്ത്യന്‍ മിലിറ്ററി അറ്റാഷെ കേണല്‍ നൗഷാദ് അലി ഖാന്‍ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യന്‍ മിലിറ്ററി അറ്റാഷെ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ മിലിറ്ററി അറ്റാഷെ കേണല്‍ നൗഷാദ് അലി ഖാന്‍ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന് വിലയിരുത്തി. സൈനിക സഹകരണവുമായി ബന്ധപ്പെട്ട് സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ സേനാ സഹകരണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഹാഷിം അസ്സാദയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.