നിലവാരം പാലിക്കാത്ത സ്കൂള്‍  കാന്‍റീനുകളുടെ അനുമതി പിന്‍വലിക്കും

മനാമ: വില നിലവാരവും ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കാത്ത സ്കൂള്‍ കാന്‍റീനുകളുടെ അനുമതി പിന്‍വലിക്കുമെന്ന് മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ലതീഫ അല്‍ബൂനൗദ വ്യക്തമാക്കി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്്. നിശ്ചിത വിലനിലവാരത്തില്‍ ആരോഗ്യദായകമായ വസ്തുക്കള്‍ മാത്രമേ സര്‍ക്കാര്‍ സ്കൂളുകളിലെ കാന്‍റീനുകളില്‍ വില്‍പന നടത്താന്‍ പാടുള്ളുവെന്നാണ് മന്ത്രാലയത്തിന്‍െറ നിര്‍ദേശം. ഈ നിര്‍ദേശം പാലിക്കാത്ത കാന്‍റീന്‍ നടത്തിപ്പുകാരുടെ അനുമതി പിന്‍വലിക്കും. എല്ലാ സ്കൂളുകളിലെയും കാന്‍റീനുകളിലും ഒരേ വില നിലവാരമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും പ്രസിദ്ധീകരിച്ച പട്ടികപ്രകാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ മാത്രമേ വില്‍പന നടത്താന്‍ പാടുള്ളൂ.നിയമം ലഘിക്കാന്‍ ആരെയും അനുവദിക്കുകയില്ളെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 
 
Tags:    
News Summary - School canteen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT