മനാമ: കിടപ്പാടം ഏത് സമയവും ജപ്തി ചെയ്യപ്പെടും എന്ന ഭീതിയിൽ ബഹ്‌റൈൻ പ്രവാസി. കഴിഞ്ഞ എട്ടു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശി സത്യദാസ് (50) ആണ് സങ്കടത്തിൽപ്പെട്ടിരിക്കുന്നത്. കുടുംബ ഒാഹരിയായി ലഭിച്ച 13 സെൻറ് ഭൂമിയിൽ ചെറിയ ഒരു വീട് നിർമ്മിക്കുന്നതിന് മൂന്ന് വർഷം മുമ്പ് ഇദ്ദേഹം ജില്ലാ സഹകരണ ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ പിന്നീട് വായ്പഗഡുക്കൾ അടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ 2,75,000 രൂപയായി കടബാധ്യത ഉയർന്നിരിക്കുകയാണ്. ജപ്തി നടന്നാൽ പ്രായമായ പെണ്മക്കളെ അടച്ചുറപ്പുള്ള കൂരയിൽ താമസിപ്പിക്കണമെന്ന ആഗ്രഹം ഇല്ലാതാകും.
പെരുവഴിയിലേക്ക് ഇറങ്ങേണ്ടിയും വരും. കഴിഞ്ഞ രണ്ടര വർഷമായി ബഹ്‌റൈനിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയാണ് സത്യദാസ്. തുച്ഛമായ വേതനമുണ്ടായിരുന്ന സത്യദാസിന് കഴിഞ്ഞ ഒന്നര വർഷമായി ജോലി നഷ്ടപെടുകയും കമ്പനിയുമായുള്ള കേസിൽ പാസ്പോർട്ട് പോലും കോടതിയിൽ ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് എങ്ങനെയും മറ്റൊരു ജോലിയിലേക്കോ ഇല്ലെങ്കിൽ നാട്ടിലേക്കോ പോകണമെന്ന ആഗ്രഹത്തിൽ കേസ് അവസാനിപ്പിച്ചു ലഭിക്കാനുള്ള വേതനം നഷ്ടപ്പെടുത്തി പാസ്പ്പോർട്ട് തിരിച്ചു വാങ്ങിയത്. 10, 11 ക്ലാസുകളിൽ പഠിക്കുന്ന മിടുക്കരായ രണ്ടു പെണ്മക്കളുടെ പഠനചിലവ് പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. നാട്ടിൽ ഭാര്യ തൊഴിലുറപ്പു ജോലികളിൽ പോയി അവിടെ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം.
എന്നാൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് അറിയിച്ചുള്ള നോട്ടീസ് വീട്ടിൽ പതിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് കുടുംബം. ആഗസ്റ്റ് നാലിന് വീടും സ്ഥലവും ജപ്തി നടക്കാൻ പോവുകയാണ്. പ്രായമായ അമ്മയെയും ഭാര്യയെയും പെണ്മക്കളെയും കൊണ്ട് ഇനി എങ്ങോട്ട് എന്നുള്ള ചോദ്യം ജീവിതത്തിെൻറ അവസാനമാകുമോ എന്ന ഭീതിയിലാണുമാണ് ഇൗ സാധുവിന്. ഏകദേശം സെൻറിന് മൂന്ന് ലക്ഷം രൂപയോളം വിലമതിപ്പുള്ള തെൻറ സ്വത്തു ഭാവിയിൽ പെണ്മകളുടെ പഠനത്തിനും വിവാഹത്തിനും കരുതി വച്ചിരുന്നതാണ്.
അത് നഷ്ടമാകുന്നത് തനിക്കു ആലോചിക്കാൻ പോലും കഴിയാത്ത
അവസ്ഥയാണ് ഉള്ളതെന്ന് സത്യദാസ് വിലപിക്കുന്നു. ജപ്തി നോട്ടിസ് വന്നതിനു ശേഷമാണ് കൂടെയുള്ളവരേ പോലും ഈ വിഷയം അറിയിക്കുന്നത്. ഉടൻ തന്നെ ഇവർ ഇദ്ദേഹത്തെ സഹായിക്കാൻ പരിശ്രമങ്ങൾ തുടങ്ങി. തുടർന്ന് ‘പ്രതീക്ഷ’ ബഹ്‌റൈൻ പ്രവർത്തകരെ ഇൗ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ കെ.ആർ നായർ അറിയിച്ചത് പ്രകാരം ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ തെക്കൻ മേഖലാ പ്രസിഡൻറ്
സത്യദാസിെൻറ വീടു സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു ബാങ്കിനെ ബന്ധപ്പെട്ടു.
എന്നാൽ ജപ്തി ഒഴിവാക്കാൻ സാധ്യമല്ലന്നും ജപ്തി തീയതിക്കു മുന്നേ പണമടക്കാതെ മറ്റു മർഗ്ഗമിെല്ലന്നും ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ തത്കാലം നിർത്തിവെക്കാനുള്ള ശ്രമങ്ങൾ നടത്താമെന്ന് അറിയിച്ചു. എങ്കിലും എത്രയും പെട്ടന്ന് ഈ തുക സുമനസുകളുടെ സഹകരണത്താൽ സ്വരൂപിച്ചു സത്യദാസിനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രതീക്ഷ ബഹ്‌റൈൻ എന്ന് ഭാരവാഹികളായ കെ.ആർ. നായരും നിസാർ കൊല്ലവും അറിയിച്ചു. സത്യദാസിെൻറ കുടുംബ സഹായ ഫണ്ടിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സിബിൻ സലിം, അസ്‌കർ പൂഴിത്തല, ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ഷിജുപിള്ള, ജോഷി തുടങ്ങിയവർ നേതൃത്വം നൽകി പ്രവർത്തനം നടന്നു വരുന്നു. ബന്ധപ്പെടേണ്ട നമ്പർ 36386399, 39889317.
ബാങ്ക് അക്കൗണ്ട് നമ്പർ: സത്യദാസ്. ജില്ലാ കോ ഒാപ്പറേറ്റീവ് ബാങ്ക് വെള്ളനാട് ബ്രാഞ്ച്. അക്കൗണ്ട് നമ്പർ:020356011900506
ലോൺ നമ്പർ: 1730, െഎ.എഫ്.സി കോഡ്: IBKL0046T01.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.