സമസ്ത മദ്റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

മനാമ: സമസ്ത മദ്റസകളില്‍ നടന്ന പൊതു പരീക്ഷയില്‍ ബഹ്റൈനിലെ 10 മദ്റസകളിലും ഉജ്ജ്വല വിജയം. പൊതു പരീക്ഷ നടന്ന അഞ്ച്​, ഏഴ്​,10,12 ക്ലാസുകളില്‍ ബഹ്റൈന്‍ റെയ്ഞ്ചില്‍ യഥാക്രമം ഒന്ന്​, രണ്ട്​ സ്ഥാനങ്ങള്‍ നേടിയവരുടെ പേര് വിവരങ്ങള്‍:12-ാം ക്ലാസ്​: മുഹമ്മദ് ജസീര്‍, മുഹമ്മദ് ജംശീര്‍ (ഇരുവരും  മനാമ മദ്റസ)​, 10-ാം ക്ലാസ്​:  ശദ ഫാത്തിമ (ജിദാലി മദ്​റസ), നസ്​വ ബഷീർ (മനാമ മദ്​റസ), ഏഴാം ക്ലാസ്​: ഫാത്തിമ ഹുദ, ഫാത്തിമ ഹന ( ഇരുവരും ഗുദൈബിയ മദ്​റസ), അഞ്ചാം ക്ലാസ്​: മുഹമ്മദ് ഹനീൻ (ഗുദൈബിയ മദ്റസ), ഹാദി റോഷൻ (മനാമ മദ്​റസ).

മറ്റു വിദ്യാർഥികളുടെ പരീക്ഷഫലങ്ങളും നേടിയ സ്ഥാനങ്ങളും അതാതു മദ്റസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. www.result.samastha.info, www.samastha.info എന്നീ വെബ്‌സൈറ്റുകളിലുടെയും വിവരങ്ങൾ അറിയാം. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള അപേക്ഷ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റിലുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത നേതാക്കളും അറിയിച്ചു. മനാമ, ഗുദൈബിയ, റിഫ, മുഹറഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്​റസകൾ റമദാന്‍ അവധി കഴിഞ്ഞ് ജൂലൈ എട്ടു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാർഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. വിവരങ്ങള്‍ക്ക് 34321534.

News Summary - samastha exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.