സമന്വയം 2025ന് ഇന്ന് തുടക്കം

മനാമ: 'കലയിലൂടെ ഹൃദയങ്ങളിലേക്ക്' എന്ന മുദ്രാവാക്യവുമായി ബഹ്‌റൈൻ നൗകയും ബി.എം.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സമന്വയം 2025' കലാ-സാംസ്‌കാരിക പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും. ബി.എം.സി ഹാളിൽ വൈകീട്ട് 7.30ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകയും അധ്യാപികയും അഭിനേത്രിയുമായ കാത്തു സച്ചിൻദേവ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം 'പ്രവാസം പറഞ്ഞ കഥകൾ: പ്രവാസത്തിലെ പെണ്ണനുഭവങ്ങൾ' എന്ന വിഷയത്തിൽ ഒരു പ്രത്യേക പരിപാടി നടക്കും.

പ്രശസ്ത മാധ്യമപ്രവർത്തകയായ രാജി ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററാകും. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകൾ തങ്ങളുടെ പ്രവാസ ജീവിതാനുഭവങ്ങൾ പങ്കുവെക്കും. കലാപ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെയാണ് 'സമന്വയം 2025' സംഘടിപ്പിക്കുന്നത്.

Tags:    
News Summary - samanwayam 2025 begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.