????????? ????????? ??????????????????????? ???????????? ????????????? ???????

സമാജം സമ്മർക്യാമ്പിന്​ വർണാഭമായ സമാപനം

മനാമ: കേരളീയ സമാജത്തിൽ ഒന്നരമാസമായി നടന്നുവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ്​ സമാപിച്ചു.കഴിഞ്ഞ ദിവസം സമാജത്തിൽ ‘കളംപിരിയൽ’ എന്ന പേരിൽ സമാപന പരിപാടികൾ നടന്നു. ഇതി​​െൻറ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, ക്യാമ്പ്​ ഡയറക്​ടർ ചിക്കൂസ്​ ശിവൻ, രാജി ശിവൻ, കോഒാഡിനേറ്റർ ജയ രവികുമാർ, മനോഹരൻ പാവറട്ടി എന്നിവർ സംസാരിച്ചു. ക്യാമ്പ്​ ഡയറക്​ടർമാർക്കുള്ള ഉപഹാരം കൈമാറി. നാലാം തവണയാണ്​ ഇരുവരും സമാജത്തിലെ ക്യാമ്പിന്​ നേതൃത്വം നൽകുന്നത്​. കുട്ടികൾ ക്യാമ്പിൽ തയാറാക്കിയ സൂവനീർ പ്രസിഡൻറിന്​ നൽകി പ്രകാശനം ചെയ്​തു. കാർത്തിക്​ മേനോൻ പരിപാടി നിയന്ത്രിച്ചു.
Tags:    
News Summary - samajam camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.