സൽമാബാദ് സെൻട്രൽ മീലാദ് സംഗമം സമാപിച്ചു

മനാമ: 'തിരു നബി: സഹിഷ്ണുതയുടെ മാതൃക' എന്ന ശീർഷകത്തിൽ ​െഎ.സി.എഫ്​ സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം സമാപിച്ചു.

പ്രഭാത മൗലിദ് സദസ്സിന് അബ്​ദുസ്സലാം മുസ്‌ലിയാർ കോട്ടക്കൽ, അബ്​ദു റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസ്‌ലിയാർ, നവാസ് ഹിഷാമി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന മീലാദ് സമ്മേളനത്തിൽ ഉമർ ഹാജി മുള്ളൂർക്കര അധ്യക്ഷത വഹിച്ചു.

അബ്​ദുൽ അസീസ് നിസാമി കാമിൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. 550 പേർക്ക് ഭക്ഷണം വിതരണം ചെയ്​തു.

മദ്​റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പൊതുപരീക്ഷയിലും സെൻട്രൽ തല ക്രാഫ്റ്റ് ഇന്നവേഷൻ ഹണ്ടിലും ഹദിയ പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവർക്കുള്ള പുരസ്കാര സമർപ്പണവും അനുമോദനവും സമാപനവേദിയിൽ നടന്നു. ഹംസ ഖാലിദ് സഖാഫി പുകയൂർ സ്വാഗതവും അബ്​ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Salmabad Central Milad Sangamam ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.