മനാമ: ഫിലിപ്പീൻസിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ പ്രതിമാസ ശമ്പളം 400 ഡോളറിൽനിന്ന് 500 ഡോളറായി ഉയർത്തിയത് നിർബന്ധിതമല്ലെന്നും ഇത് തൊഴിലുടമയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ബഹ്റൈൻ റിക്രൂട്ട്മെന്റ് ഓഫിസസ് അസോസിയേഷൻ വ്യക്തമാക്കി.
ചില റിക്രൂട്ട്മെന്റ് ഓഫിസുകൾ ഔദ്യോഗിക നിർദേശമില്ലാതെ തന്നെ ശമ്പളം വർധിപ്പിച്ച പശ്ചാത്തലത്തിലാണ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയത്. നിലവിൽ 400 ഡോളറാണ് ഔദ്യോഗിക ശമ്പള നിരക്ക്. ഇത് 500 ഡോളറായി നൽകണമെന്നത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. ഒരു ഓഫിസിനും ഇത് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ അധികാരമില്ല.
500 ഡോളർ ശമ്പളം നിർബന്ധമാണെന്ന് തെറ്റായ പ്രചാരണം നടത്തുന്ന ഓഫിസുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ഇത് സർക്കുലറുകളുടെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.