മനാമ: വേനൽച്ചൂടിനെ നേരിടാൻ ‘ഫ്രീസിംഗ് ഫിയസ്റ്റ’ ഓഫറുകളുമായി ഷറഫ് ഡിജി. ഇതുവഴി എയർ കണ്ടീഷണറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വിൻഡോ എസി 99 ദിനാറിനും സ്പ്ലിറ്റ് എസി 135 ദിനാറിനും ലഭ്യമാണ്. എസി എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ എസി മാറ്റി പുതിയത് വാങ്ങുമ്പോൾ വിൻഡോ എസികൾക്ക് 15 ദിനാറും സ്പ്ലിറ്റ് എസികൾക്ക് 25 ദിനാറും വരെ വിലക്കിഴിവ് ലഭിക്കും.
സൗജന്യ പിക്-അപ്പും മൂന്ന് മണിക്കൂറിനുള്ളിൽ ഡെലിവറിയും ഇതിന്റെ ഭാഗമായി ലഭ്യമാണ്. കൂടാതെ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് (512ജി.ബി), ഐപാഡ് എ16 എന്നിവയ്ക്കും പ്രത്യേക വിലക്കുറവുണ്ട്. ഷറഫ് ഡിജിയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് മുഹറഖിലെ സാദയിലുള്ള ജറാദ ഐലൻഡ് ആൻഡ് ഫിഷിംഗ് ട്രിപ്പ് പാക്കേജുകളിൽ 50 ദിനാർ ഇളവും ലഭിക്കും.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണമടയ്ക്കുന്നതിനായി ഫുലൂസ് വഴി 0% ഇ.എം.ഐ സൗകര്യം ലഭ്യമാണ്. കൂടാതെ കെ.എഫ്.എച്ച്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്ബി.സി, ഇല ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളിലൂടെ 3, 6, 9, 12 മാസത്തെ ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ഒരുക്കിയിട്ടുണ്ട്. എസ് ടി സി പേ വഴി പേയ്മെന്റ് നടത്തുന്നവർക്ക് 1% ക്യാഷ്ബാക്കും, എൻ.ബി.കെ കാർഡ് ഉപയോഗിക്കുന്നവർക്ക് 4% ക്യാഷ്ബാക്കും ലഭിക്കും. സൗജന്യമായി സാധനങ്ങൾ അന്ന് തന്നെ വീട്ടിലെത്തിക്കുന്ന ഡെലിവറി സൗകര്യവുമുണ്ട്.
സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ്, ദി അവന്യൂസ് എന്നീ ഷറഫ് ഡിജി ഷോറൂമുകൾ സന്ദർശിച്ചോ, bahrain.sharafdg.com എന്ന വെബ്‌സൈറ്റ് വഴിയോ സാധനങ്ങൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.