Posted On
date_range Updated On
date_range അസ്തമയം
അങ്ങകലെ
ചക്രവാളത്തെ
തൊട്ടു തലോടി,
പകലിൽ
ചുടുചുടാ പൊള്ളുന്ന
മണലാരണ്യം സന്ധ്യയെ കാത്തിരി ക്കും നേരം.... ആകാശത്തെ ചുവന്ന പട്ടണിയിച്ചെത്തുന്ന അസ്തമയം, ചെന്താമരപ്പൂവു
പോലെ ചിരിതൂകിയെത്തുന്ന അസ്തമയം! കടൽക്കരയോട് സ്വകാര്യം പറയുന്ന കടൽകാറ്റ് വരും നേരം, അമ്പിളിയെ തഴുകിത്തലോടാനെ ത്തുന്ന സന്ധ്യയെ ചെഞ്ചായം
പൂശുന്ന അസ്തമയം..
കൂടണയാൻ
പറക്കുന്ന പക്ഷിതൻ ചിറകടി മെല്ലെ കാതോർക്കുമ്പോൾ, തിരമാലകൾ മെല്ലെ
തൊട്ടുണർത്തും നേരം,
വീണ്ടും വരുമെന്ന
പ്രതീക്ഷയായ്
മായുന്ന അസ്തമയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.