മനാമ: മുഹറഖിൽ നിന്ന് മനാമയിലേക്കുള്ള ശൈഖ് ഈസ സൽമാൻ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജൂലൈ 10 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ രണ്ടാഴ്ച കാലയളവിലേക്കാണ് നീണ്ടുനിൽക്കുക. വാരാന്ത്യങ്ങളിൽ വെള്ളിയാഴ്ച അർധരാത്രി 12 മുതൽ ഞായറാഴ്ച പുലർച്ചെ 5 വരെ പാലത്തിലെ ഫാസ്റ്റ് ലെയ്‌നും മിഡിൽ ലെയ്‌നും അടച്ചിടും.
ഈ സമയത്ത് ഒരു ലെയ്‌ൻ മാത്രമായിരിക്കും ഗതാഗതത്തിനായി തുറന്നുകൊടുക്കുക. പ്രവൃത്തിദിവസങ്ങളിൽ ഞായറാഴ്ച രാവിലെ 5 മുതൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ പാലത്തിന്റെ വലതുവശത്തുള്ള സ്ലോ ലെയ്‌ൻ അടച്ചിടും. ഈ സമയത്ത് ഫാസ്റ്റ് ലെയ്‌നും മിഡിൽ ലെയ്‌നും ഗതാഗതത്തിനായി ലഭ്യമായിരിക്കും.
റോഡ് ഉപയോക്താക്കൾ ഗതാഗത നിയമങ്ങളും സൂചനാ ബോർഡുകളും കർശനമായി പാലിക്കണമെന്നും, തിരക്ക് ഒഴിവാക്കാൻ ഇതര പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.