സഹർ ഓട്ടോ സ്പെയർപാർട്സ് വ്യാപാരി സംഗമംമനാമ: ബഹ്റൈനിലെ പ്രമുഖ ഓട്ടോ സ്പെയർപാർട്സ് ഡീലറായ സഹർ ഓട്ടോ സ്പെയർപാർട്സ് ബഹ്റൈൻ പ്രമുഖ ഓയിൽ ബ്രാൻഡായ കാൾടെക്സ് മിഡിലീസ്റ്റുമായി സഹകരിച്ച് ഓട്ടോമൊബൈൽ രംഗത്തുള്ളവർക്കായി വ്യാപാരി സംഗമം സംഘടിപ്പിച്ചു. അംവാജിലെ ഗ്രോവ് ഹോട്ടലിൽ നടന്ന സംഗമത്തിൽ 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യാപാരികൾക്ക് മാനേജിങ് ഡയറക്ടർമാരായ അബ്ദുറഊഫ്, മാസിൻ അലി എന്നിവർ അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കാൾടെക്സിന്റെ വിവിധ ഉൽപന്നങ്ങൾ ബഹ്റൈൻ മാനേജർ ജോർജി ജിമിനോയും ഫവാസ് തമീമിയും പരിചയപ്പെടുത്തി. കാൾടെക്സ് ഉൽപന്നങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. സഹർ ഓട്ടോ സ്പെയർപാർട്സ് ഖത്തർ മാനേജിങ് പാർട്ണർ അബ്ദുറഹ്മാൻ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷവാദ്, ബഹ്റൈൻ ചെയർമാൻ മെർകറിസ് ബാർട്ലറ്റ്, മഹ്ദി ഹസൻ മാജിദ്, ഫാത്വിമ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിലധികം വ്യാപാരികൾ സംഗമത്തിൽ സംബന്ധിച്ചു. സഹർ ഓട്ടോ സെയിൽസ് മാനേജർ ഇസ്മാഈൽ സ്വാഗതവും സെയിൽസ് കോഓഡിനേറ്റർ സൂരജ്നാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.