Posted On
date_range Updated On
date_range കവർച്ച: പാകിസ്താൻ സ്വദേശിക്ക് അഞ്ച് വർഷം തടവ്
മനാമ: തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് കവർച്ച നടത്തിയ പാകിസ്താൻ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും നിർദേശിച്ചു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി പിടികൂടുകയോ അല്ലെങ്കിൽ അയാൾ സ്വയം ഹാജരാകുകയോ ചെയ്താൽ വീണ്ടും വിചാരണ നടക്കും.
മനാമയിലെ തൊഴിലാളിയുടെ താമസസ്ഥലം കുത്തിത്തുറന്ന് പ്രതിയുൾപ്പെട്ട സംഘം കവർച്ചയും ആക്രമണവും നടത്തുകയായിരുന്നു. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഇരയാക്കപ്പെട്ട തൊഴിലാളികൾ മൊഴി നൽകി. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.