മനാമ: റോഡ് നവീകരണ ഭാഗമായി പ്രദേശത്തെ റിഫ ക്ലോക്ക് ടവർ മാറ്റും. ഇവിടെ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കും. പ്രദേശത്തെ തിരക്കും തടസ്സങ്ങളും ലഘൂകരിക്കാനാണിത്. പദ്ധതിയുടെ രൂപകൽപന, എൻജിനീയറിങ് വശങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം പൂർത്തിയായതായി വർക്സ്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി എസ്സാം ഖലാഫ് പറഞ്ഞു. റിഫ ഹൈവേ, വാലി അൽ അഹദ് ഹൈവേ, ഷെയ്ഖ് സൽമാൻ അവന്യൂ എന്നിവ ഉൾപ്പെടുന്നതാണ് റോഡ് നവീകരണം.
ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി റോഡിന്റെ ശേഷി വർധിപ്പിക്കുകയും പ്രദേശത്തെ ഗതാഗതക്കുരുക്കുകളും തടസ്സങ്ങളും ഗണ്യമായി കുറക്കുകയും ചെയ്യും. വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതമായി പുതിയ റോഡ് പദ്ധതികൾക്ക് വഴിയൊരുക്കുന്നതോടൊപ്പം തലമുറകൾക്കായി ഐക്കണിക് സ്മാരകം സംരക്ഷിക്കേണ്ടതുണ്ടെന്നും ഡോ. അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.