മനാമ: ബഹ്റൈനിൽ 5ജി ഡൗൺലോഡ് വേഗത 3.2 ജി.ബി.പി.എസിലെത്തിയതായി റിപ്പോർട്ട്. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) രാജ്യത്തെ മൊബൈൽ നെറ്റ്വർക്കുകളുടെ സേവന നിലവാരത്തെ അടിസ്ഥാനമാക്കി നടത്തിയ 2022-ലെ പഠനറിപ്പോർട്ടിലാണ് ഇത് പറയുന്നത്. മൊബൈൽ കവറേജ്, സേവന നിലവാരം, ബില്ലിങ് എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് മൊബൈൽ നെറ്റ്വർക്ക് കാര്യക്ഷമതയെയും ഉപഭോക്തൃ അനുഭവത്തിന്റെയും വിലയിരുത്തൽ നടത്തിയത്.
5ജി ഡൗൺലോഡ് വേഗത വർധിച്ചത് ഉപഭോക്താക്കൾക്ക് വേഗത്തിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ സഹായകമാണ്.
4ജി നെറ്റ്വർക്ക് ശരാശരി ഡൗൺലോഡ് വേഗത ഇരട്ടിയിലധികമായി വർധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020ൽ 85 എം.ബി.പി.എസിൽ ആയിരുന്നതിൽനിന്ന് നിന്ന് 2022-ൽ 266 എം.ബി.പി.എസായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.