മനാമ: അന്തരിച്ച നാടക പ്രവർത്തകൻ ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ മലയാളി ഫോറം അനുസ്മരണം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സെഗയ്യ കെ.സി.എ ഹാളിലാണ് പരിപാടി. കോവിഡ്19 ജീവൻ കവർന്ന അതുല്യ കലാകാരനെ ഓർമിക്കാനും അനുസ്മരിക്കാനുമുള്ള ചടങ്ങിലേക്ക് എല്ലാ നാടകപ്രേമികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ബഹ്റൈൻ മലയാളി ഫോറം പ്രസിഡൻറ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
ദിനേശ് കുറ്റിയിൽ അനുസ്മരണാർഥം ബഹ്റൈൻ മലയാളി ഫോറം നടത്തുന്ന ജി.സി.സി റേഡിയോ നാടക മത്സരത്തിനുള്ള സ്ക്രിപ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15ലേക്ക് നീട്ടിയതായി നാടക മത്സര കോഓഡിനേറ്റർ ജയേഷ് താന്നിക്കൽ അറിയിച്ചു. നാടകം ലഭിക്കേണ്ട അവസാന തീയതി ജനുവരി 31ആണ്. കൂടുതൽ വിവരങ്ങൾക്ക് 38424533 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.