മനാമ: ബഹ്‌റൈനും മുംബൈയ്ക്കും ഇടയിലുള്ള നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് പുനരാരംഭിക്കുന്നു. 2026 മെയ് 2 മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്. താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഈ സർവീസുകൾ തിരികെ വരുന്നത് പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകും.
ആഴ്ചയിൽ ഏഴ് ദിവസവും ഈ സർവീസുകൾ ലഭ്യമായിരിക്കും. നിലവിൽ മെയ് 31 വരെയുള്ള സമയക്രമമാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇൻഡിഗോ വെബ്‌സൈറ്റോ ട്രാവൽ ഏജൻസികളെയോ സമീപിക്കാവുന്നതാണ്. മുംബൈയിൽ നിന്ന് ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കെല്ലാം ആഭ്യന്തര സർവീസ് ബുക്കിങ്ങും ഇൻഡിഗോ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തങ്ങൾക്കനുയോജ്യമായ വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ മാർഗം സഞ്ചരിക്കാൻ പറ്റിയ മികച്ച അവസരം കൂടിയാണ് ഇൻഡിഗോ ഒരുക്കിയിരിക്കുന്നത്.
വിമാന വിവരങ്ങൾ
മുംബൈ - ബഹ്‌റൈൻ (Flight 6E 1201) മുംബൈയിൽ നിന്ന് രാത്രി 08:50ന് പുറപ്പെട്ട് ബഹ്റൈൻ സമയം രാത്രി 09:55ന് ബഹ്‌റൈനിൽ എത്തും. ബഹ്‌റൈൻ - മുംബൈ (Flight 6E 1202) ബഹ്‌റൈനിൽ നിന്ന് രാത്രി 10:55ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 05:10ന് മുംബൈയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.