റിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ
അന്തേവാസികൾ പരീക്ഷയെഴുതുന്നു
മനാമ: വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് റിഫോർമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകളിലെ അന്തേവാസികൾക്ക് പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കിയെന്ന് റിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.
നിലവിലുള്ള ചട്ടങ്ങൾക്കനുസരിച്ച് എല്ലാ അന്തേവാസികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കും. ഇവർക്ക് പരീക്ഷ രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ സുഗമമാക്കിയെന്നും പാഠപുസ്തകങ്ങൾ ഉറപ്പാക്കിയെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്ത അന്തേവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ മറ്റ് വിദ്യാർഥികളെപ്പോലെത്തന്നെ പരിഗണിച്ചാണ് വാർഷിക പരീക്ഷയെഴുതാൻ അവസരമൊരുക്കിയത്. അവർക്ക് ഡിജിറ്റൽ പാഠപുസ്തകങ്ങൾ നൽകുകയും മറ്റ് വിദ്യാർഥികളെപ്പോലെത്തന്നെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കുകയും ചെയ്തെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.