മനാമ: ലോകത്തിന്‍െറ വിവിധ കോണുകളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായുള്ള സഹായ-സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം റെഡ് ക്രസന്‍റ് സൊസൈറ്റി ബഹ്റൈന്‍ ഘടകം തീരുമാനിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫക്ക് പകരം ഒന്നാം അസി. ചെയര്‍മാന്‍ സാദിഖ് ബിന്‍ അബ്ദുല്‍ കരീം ഷിഹാബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തിനകത്തും പുറത്തും നടത്തിയ സേവന-സഹായ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഭരണാധികാരികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയും പ്രോത്സാഹനവും ഏറെ സഹായകരമാണെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും യോജിച്ച പ്രവര്‍ത്തനം ഏറെ ഫലം ചെയ്യുമെന്നും സാദിഖ് അശ്ശിഹാബി വ്യക്തമാക്കി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറ കരട് സെക്രട്ടറി ഡോ. ഫൗസി അമീന്‍ അവതരിപ്പിച്ചു. ഇതിന് യോഗം അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.