മനുഷ്യനിൽ വിശാല സാമൂഹിക സംസ്കാരം വളർത്തുന്നതിൽ വായന വഹിക്കുന്ന പങ്ക് വലുതാണ്. ഇന്നത്തെ ഇൻസ്റ്റന്റ് യുഗത്തിൽ ഒരു പരിധിവരെ വിസ്മൃതിയിലേക്ക് പോകുന്നതും ഇത്തരം പ്രവിശാലതകളാണ്. മാനസികമായ ഉയർച്ചയും ബൗദ്ധികമായ വളർച്ചയും ശാരീരികവും സാമൂഹികവുമായ പുത്തൻ സംസ്കാരങ്ങളും സ്വായത്തമാക്കി ആത്മവിശ്വാസപൂർവം നല്ല അറിവുകൾ സമൂഹത്തിന് പകർന്ന് നൽകുന്നതിന് വായനക്ക് പ്രാധാന്യം ഏറെയാണ്. ‘വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും’ എന്ന കവി കുഞ്ഞുണ്ണി മാഷിന്റെ സമൂഹത്തിന് ആത്മവിശ്വാസം നൽകിയ വാക്കുകൾ പ്രസക്തമാണ്.
പുസ്തകങ്ങളുടെ ആധികാരികതയുടെയും അച്ചടിമാധ്യമങ്ങളുടെ ഒരു പരിധിവരെയുള്ള വിശ്വാസ്യതയുടെയും ഇടയിലൂടെ വായിച്ച് സമ്പാദിച്ചെടുക്കുന്ന മനുഷ്യന്റെ ഓർമശക്തിയുടെ വികാസവും അതിലൂടെ സൃഷ്ടിപരവും ചിന്താപരവുമായ സാമൂഹികബോധവും സമൂഹത്തിൽ മനുഷ്യന് അമൂല്യമായി നൽകുന്ന തിരിച്ചറിവിന്റെ കഴിവുകളാണ്.
പുസ്തകങ്ങളെ സൗഹൃദമാക്കിയവർ, വായനയെ ചേർത്ത് പിടിച്ചവർ സമൂഹത്തിലെ പ്രകാശഗോപുരങ്ങളാണ്. ഈ മേഖലയിൽ രണ്ടര പതിറ്റാണ്ടായി ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഗൾഫ് മാധ്യമം നടത്തുന്ന പ്രവർത്തനം പ്രശംസനീയവും ശ്ലാഘനീയവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.