മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ബഹ്റൈന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ രംഗത്ത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഫോണിൽ നേരിട്ട് സംസാരിച്ചാണ് ഐക്യദാർഢ്യമറിയിച്ചത്. ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് ട്രംപ് ഉറപ്പ് നൽകി. ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന ഏത് നടപടികൾക്കും റഷ്യയുടെ പൂർണ പിന്തുണ പുടിനും ഫലസ്തീന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മഹ്മൂദ് അബ്ബാസും അറിയിച്ചു. നേതാക്കൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. കൂടാതെ ആക്രമണത്തെ അപലപിച്ചും രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയുമായി വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.